തൊടുപുഴ: എം.ജി സര്‍വകലാശാല നടത്തിയ അവസാന വര്‍ഷ പിജി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ന്യൂമാന്‍ കോളേജിന് റാങ്കുകളുടെ പൊന്‍തിളക്കം. വിവിധ വിഷയങ്ങളിലായി എട്ട് റാങ്കുകളാണ് വിദ്യാര്‍ഥികള്‍ കരസ്ഥമാക്കിയത്. പ്രണവ് എസ്.നാരായണന് (എംഎസ്സിഫിസിക്സ്-ഒന്നാം റാങ്ക്), അസ്ന നവാസ് (എംഎസ്സി കെമിസ്ട്രി-ഒന്നാംറാങ്ക്), മരിയ ജോജു (എംഎസ്സി മാത്തമാറ്റിക്സ്-രണ്ടാംറാങ്ക്), എമില്‍ എലിസബത്ത് സണ്ണി (എംഎ ഇംഗ്ലീഷ്-മൂന്നാംറാങ്ക്), ആതിര ബൈജു (എംഎ ഇക്കണോമിക്സ്-നാലാംറാങ്ക്), കാര്‍ത്തിക് കെ. മുരളി (എം എസ് സി കെമിസ്ട്രി-അഞ്ചാംറാങ്ക്), ബിസ്മി ബഷീര്‍ (എംഎസ്സി കെമിസ്ട്രി-ഒമ്പതാംറാങ്ക്), റോസ് ബേബി (എംഎസ്സി മാത്തമാറ്റിക്സ്-പത്താംറാങ്ക്) എന്നിവരാണ് റാങ്കുകള്‍ കരസ്ഥമാക്കിയത്.
യൂണിവേഴ്സിറ്റി അവസാന വര്‍ഷ ഡിഗ്രി പരീക്ഷയില്‍ 20 റാങ്കുകള്‍ കോളേജിലെ വിദ്യാര്‍ഥികള്‍ കരസ്ഥമാക്കിയിരുന്നു. കോളേജ് രക്ഷാധികാരി മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാനേജര്‍ മോണ്‍.ഡോ.പയസ് മലേക്കണ്ടത്തില്‍, കോളേജ് പ്രിന്‍സിപ്പള്‍ ഡോ. ജെന്നി കെ. അലക്സ്, വൈസ് പ്രിന്‍സിപ്പല്‍മാരായ പ്രഫ. ബിജു പീറ്റര്‍, മേജര്‍ പ്രജീഷ് സി.മാത്യു, ബര്‍സാര്‍ ഫാ. ബെന്‍സണ്‍ എന്‍.ആന്റണി തുടങ്ങിയവര്‍ റാങ്ക് ജേതാക്കളെ അനുമോദിച്ചു.